fbpx

CashFlow

ബിസിനസ് പ്രൊജക്റ്റ് പ്ലാനുകളും അതിന്റെ ഭാവിയിലേക്കുള്ള ക്യാഷ് ഫ്‌ലോ റിപ്പോർട്ടുകളും

നിങ്ങൾ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിര്ബന്ധമായിട്ടും ധാരാളം ബിസിനസ് പ്ലാനുകൾ റെഫർ ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും സാധാരണ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന ആൾ സാധാരണ ഗതിയിൽ അത്ര എഡ്യൂക്കേറ്റഡ് ആയിരിക്കില്ല. അല്ലെങ്കിൽ ബിസിനസ് ഫീൽഡിൽ ആയിരിക്കില്ല അദ്ദേഹത്തിന്റെ അക്കാഡമിക് ക്വാളിഫിക്കേഷൻ. അതുകൊണ്ടു തന്നെ നല്ല വണ്ണം റെഫർ ചെയ്തിട്ട് വേണം ഒരു ബിസിനസ് പ്ലാൻ തയ്യാറാക്കാൻ.

ഒരു റെഡി ബിൽട് ബിസിനസ് പ്ലാനും അതെ പോലെ തന്നെ റെഡി ബിൽട് future ക്യാഷ് ഫ്‌ലോ യും വാങ്ങുന്നത് ഒരു തുടക്കക്കാരന് അവന്റെ പ്രീപെറേഷൻ വളരെ കൃത്യതയും എളുപ്പവുമുള്ളതാക്കി തരും. അവന്റെ ബിസിനസ് അധിക സമയമെടുക്കാതെ ലാഭത്തിലാക്കി എടുക്കാൻ സാധിക്കും.

ഇവിടെ ഞാൻ നിങ്ങൾക്ക് വേണ്ടി 30 ഇൽ ഏറെ വിവിധ തരത്തിലുള്ള ബിസിനസ് പ്രൊജക്റ്റ് പ്ലാനുകളും അതെ പോലെ തന്നെ അതിന്റെ 10 ഇൽ ഏറെ വരാൻ പോകുന്ന ക്യാഷ് ഫ്‌ലോ റിപ്പോർട്ടുകളും കൊടുത്തിട്ടുണ്ട്. ഇതിൽ നിന്ന് വിവിധ തരത്തിലുള്ള 4 ഓ 5 ഓ പ്ലാൻ റെഫർ ചെയ്യുകയും അതേ പോലെ തന്നെ 4 ഓ 5 ഓ ക്യാഷ് ഫ്‌ലോ റിപോർട്ടുകൾ പഠിക്കുകയും ചെയ്യുന്നതോടു കൂടി തന്നെ നിങ്ങൾക്ക് മനസ്സിലാകും, ഒരു ബിസിനസ് തുടങ്ങുന്നതെന്ന് മുമ്പ് എന്തെല്ലാം തയ്യാറാക്കി വെക്കണമെന്ന്.

ക്യാഷ് ഫ്‌ലോ റിപോർട്ടുകൾ

ഇപ്പോൾ ഒരു പ്രവാസി ആണെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ വളരെ നാളത്തെ ആഗ്രഹം ആയിരിക്കും നാട്ടിൽ എന്തെങ്കിലും ഒരു ചെറിയ ബിസിനസ് ചെയ്ത് നാട്ടിൽ സെറ്റിൽ ആകണമെന്ന്. സാധാരണ ഗതിയിൽ അദ്ദേഹം ബിസിനസ് ചെയ്യാൻ ആരംഭിക്കുമ്പോൾ ഒരു ബിസിനസ് പ്ലേനോ അല്ലെങ്കിൽ ഓർ ക്യാഷ് ഫ്‌ലോ റിപ്പോർട്ട് പോലും ഉണ്ടാക്കാതെ ആയിരിക്കും അദ്ദേഹം ബിസിനസ് തുടങ്ങുക. അദ്ദേഹം അദ്ദേഹത്തിന്റെ കയ്യിലുള്ള പ്രൊഡക്ടിന്റെ പർച്ചേസ് കോസ്റ്റും വിൽക്കുന്ന പ്രൈസും കണക്കു കൂട്ടി നോക്കും. പിന്നെ ദൈനം ദിനം വരുന്ന ചിലവുകളും കിഴിച്ചുള്ളതെല്ലാം പ്രൊഫിറ്റാണെന്ന് കണക്കു കൂട്ടും. എന്നാൽ തനിക്കൊരു സാലറി നിശ്ചയിച്ചു കാണില്ല. തന്റെ working ക്യാപിറ്റലിനെ കുറിച്ച ഐഡിയ കാണില്ല. തന്റെ അസെറ്റുകൾക്ക് വര്ഷം തോറും ഡിപ്രീസിയേഷൻ ഉണ്ട് എന്നറിയില്ല. അങ്ങിനെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

ബിസിനസ് പ്രൊജക്റ്റ് പ്ലാനുകൾ

Scroll to Top